കോഴിക്കോട് : സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ ശബ്ദരേഖ പുറത്തുവിട്ടവർക്കെതിരെ നിയമനടപടിവേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ ആവശ്യപ്പെട്ടു. സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അവസാന അടവാണിത്. മോദി രാജ്യം ഭരിക്കുമ്പോൾ കുറ്റവാളികളെ തുറങ്കിലടക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി നോർത്ത് നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കിഴക്കേ നടക്കാവിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.കെ സജീവൻ. നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ, പ്രശോഭ് കോട്ടൂളി, ബി.കെ പ്രേമൻ, ഇ.പ്രശാന്ത് കുമാർ, വി പ്രകാശൻ, സബിത പ്രഹളാദൻ, ഇ.ബിജു, അനിൽ അങ്കോത്ത്, ശുഭലത രമേഷ്, രാജേശ്വരിഅജയലാൽ, എൻ അജിത് കുമാർ, ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു.