കോവിഡ് ബാധിതരുടെ കണക്കിനോടൊപ്പം ലഹരി ബാധിതരുടെ കണക്ക് മുഖ്യമന്ത്രി വ്യക്തമാക്കണം – പിഎംകെ കാഞ്ഞിയൂർ

കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചവരുടേയും രോഗത്തിൽ നിന്നും മോചിതരായവരുടേയും കണക്കുകൾ ദിനംപ്രതി പറയുന്ന മുഖ്യമന്ത്രി മദ്യലഹരി കാരണമായുളള മരണങ്ങളും കുറ്റകൃത്യങ്ങളും സർക്കാരിന്റെ മദ്യവർജന നയംമൂലം ലഹരിയിൽ നിന്നു മോചിതരായവരുടേയും കണക്കുകൾ കൂടി ചേർത്തു പറയാൻ തയ്യാറാകണമെന്ന് ലഹരി നിർമാർജന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂർ ആവശ്യപ്പെട്ടു. ലഹരി നിർമാർജന സമിതി കോഴിക്കോട് ജില്ല ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മുഹാജി അധ്യക്ഷത വഹിച്ചു. പി.കെ.മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഒ കെ കുഞ്ഞിക്കോമു മാസ്റ്റർ, സി എം യൂസുഫ്, കെ മറിയം ടീച്ചർ, ഉമ്മർ വെളക്കോട്, സംസാരിച്ചു. ജില്ലയിലെ പതിമൂന്നു മണ്ഡലംതലങ്ങളിലും ജൂലായ് 30ന് മുമ്പ് ലഹരിക്കെതിരെ ഓൺലൈൻ ക്യാമ്പയിൻ നടത്താനും ഒക്ടോബർ 2ന് മുമ്പായി പഞ്ചായത്ത് തലങ്ങളിൽ ക്യാമ്പയിൻ നടത്താനും തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *