കോഴിക്കോട് : സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ നിലക്ക് പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സിവിൽ ഏരിയാ കമ്മറ്റി പ്രതിഷേധ ധർണ്ണയും, മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. പ്രതിഷേധ ധർണ്ണ ബി ജെ പി നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്യ്തു. സിവിൽ ഏരിയ പ്രസിഡണ്ട് എ.വി.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി കെ.അജയലാൽ ,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് കെ.വൈഷ്ണവേഷ് ,ഹർഷകുമാർ ,മമ്മദ് കോയ ,ശ്യാം എന്നിവർ നേതൃത്വം നൽകി.