വാർഡ്തല ജനകീയ സമിതികൾ രൂപീകരിക്കണം

കോഴിക്കോട് : കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതബോധവൽക്കരണ പ്രവർത്തനനം ശക്തിപ്പെടുത്തുന്നതിനായി വാർഡ്തല ജനകീയ സമിതികൾ രൂപീകരിക്കണമെന്ന് മലബാർ ഡവലപ്‌മെന്റ് ബോർഡ് കൗൺസിൽ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു കൂടുതൽ പേർക്ക് ക്വാറന്റൈൻ നൽകേണ്ടതിനാൽ മുംബൈയിലെ ജൈനമത പെയ്ഡ് ക്വാറന്റൈൻ, ടാറ്റയുടെ സൗജന്യ ക്വാറന്റൈയിൻ മാത്യക കേരളത്തിലും ആരംഭിക്കണം. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ രക്ഷാധികാരിയുമായ ഡോ.എ.വി.അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.സുബൈർ കൊളക്കാടൻ, പി.ഐ.അജയൻ, പ്രൊഫസർ ഫിലിപ്പ്.കെ.ആന്റണി, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, എം.വി കുഞ്ഞാമു, സി.മനോജ്, കുന്നോത്ത് അബൂബക്കർ,, എം ഇ അഷ്‌റഫ്, എം എൻ ഉല്ലാസൻ, കെ.സലിം, പി.ആഷിം, എൻ. ഇ. ബാലകൃഷ്ണ മാരാർ, ജോഷി പോൾ പി, സി.വി ജോസി, ശ്രീകല മോഹൻ, എം.എം.സെബാസ്റ്റ്യൻ, പി.എൻ.സത്യൻ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *