കുവൈറ്റ് : കോവിഡ് 19ന്റെ വ്യാപന പശ്ചാത്തലത്തിൽ ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ പിന്തുണയോടെ
പ്രവാസികൾക്കായി, അബ്ബാസ്സിയയിൽ വെച്ച് നിരവധി ദിവസങ്ങളിലായി ഭക്ഷണകിറ്റ് വിതരണം ചെയ്തു. ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകൻ ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. പ്രവാസികൾക്ക് സഹായഹസ്തവുമായി മുന്നോട്ട് വന്ന ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലുള്ള കുവൈറ്റി സന്നദ്ധ പ്രവർത്തകരുടെ സംഘത്തിനും, സർക്കാർ അധികാരികൾക്കും ഇൻഡോ അറബ് കോൺഫഡഷേൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസിസും, കൺവീനർ ഷൈനി ഫ്രാങ്കും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും നന്ദി പ്രകാശിപ്പിച്ചു.