കോഴിക്കോട്: കഴിഞ്ഞ ഒൻപത് വർഷമായി ജില്ലയിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സുതർഹ്യമായ രീതിയിൽ നടപ്പിലാക്കുന്ന ജില്ലാപഞ്ചായത്തിന്റെ സ്‌നേഹസ്പർശം പദ്ധതിയിലൂടെ ആഗസ്റ്റ് മുതൽ കരൾ മാറ്റശാസ്ത്രക്രിയക്ക് വിധേയരായവർക്കും സഹായം ലഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അറിയിച്ചു. 2012 ലാണ് പദ്ധതിയുടെ തുടക്കം. 2013 മുതൽ വൃക്കമാറ്റിവെച്ചവർക്ക് മരുന്നുകൾ നൽകി തുടങ്ങി. ജില്ലയിലാകെ 380 ഓളം പേർ മരുന്നിനായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവം മാറ്റിവെച്ചവർ നിർബന്ധമായും കഴിക്കേണ്ട മരുന്നുകൾ സൗജന്യമായാണ് നൽകുന്നത്. പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫോറം ജില്ലാ പഞ്ചായത്ത് ഓഫീസിലും വെബ്‌സൈറ്റിലും ലഭ്യമാണ്. 4 കേടിയോളം രൂപയാണ് ഓരോ വർഷവും ഈ പദ്ധതിയിലൂടെ ജില്ലാപഞ്ചായത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നത്. മാനസിക രോഗികളേയും അഗതികളായ എയിഡ്‌സ് ബാധിതരർക്കുള്ള മരുന്നുകളും നൽകുന്നുണ്ട്.