അന്താരാഷട്ര വിമാന സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതാർഹം

കോഴിക്കോട് : കോഴിക്കോട് : വിദേശത്തേക്ക് ജോലിസംബന്ധമായി തിരിച്ചുപോകേണ്ടവർക്ക് ജൂലൈ അവസാനം ഇന്ത്യയിലെ ചില സെക്ടറുകളിൽ അന്താരാഷ്ട്ര സർവീസ് ആരംഭിക്കാനുള്ള എമിറേറ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനക്കമ്പനികളുടെ തീരുമാനം വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഗുണകരമാവുമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ഓൺലൈൻ യോഗം അഭിപ്രായപ്പെട്ടു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ രക്ഷാധികാരിയുമായ ഡോ.എ.വി.അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. സുബൈർ കൊളക്കാടൻ, പി.ഐ.അജയൻ, പ്രൊഫസർ ഫിലിപ്പ്.കെ.ആന്റണി, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, എം.വി കുഞ്ഞാമു, സി.മനോജ്, കുന്നോത്ത് അബൂബക്കർ,, എം ഇ അഷ്‌റഫ്, എം എൻ ഉല്ലാസൻ, കെ.സലിം, പി.ആഷിം, എൻ. ഇ. ബാലകൃഷ്ണ മാരാർ, ജോഷി പോൾ പി, സി.വി ജോസി, ശ്രീകല മോഹൻ, എം.എം.സെബാസ്റ്റ്യൻ, പി.എൻ.സത്യൻ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *