സത്യസന്ധയ്‌ക്കൊരു അംഗീകാരം മഠപ്പമ്പത്ത് രാജനെ ആദരിച്ചു

മാഹി : മാഹി മേരി മാതാ പള്ളി ഓട്ടോസ്റ്റാന്റിൽ നിന്നും ഓട്ടോ ഓടിക്കുന്ന കൊളരാട് തെരുവിലെ മഠപ്പമ്പത്ത് രാജനാണ് തനിക്ക് കളഞ്ഞുകിട്ടിയ പെരുമ്പാവൂർ കുവ്വപ്പള്ളിയിലെ ലിജോ ഫിലിപ്പിന്റെ പേഴ്‌സും, രേഖകളും അദ്ദേഹത്തെ വിളിച്ചു വരുത്തി തിരികെ നൽകിയത്. ഇതിന് മുമ്പും ചോമ്പാലയിൽ നിന്ന് കളഞ്ഞുകിട്ടിയ 40 പവന്റെ സ്വർണ്ണാഭരണങ്ങൾ പോലീസിൽ ഏൽപ്പിച്ച് സത്യസന്ധത കാണിച്ചിട്ടുണ്ടെന്ന് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എം മനോജ്് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മാഹിയിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും, നാടിനും അഭിമാനമായി മാറിയ ഡ്രൈവർ രാജനെ മാഹി പോലീസ് സ്‌റ്റേഷനിൽ വെച്ച് സി.ഐ. ബി.എം. മനോജ് കുമാർ പൊന്നാട അണിച്ച് ആദരിച്ചു. എ.എസ്.ഐ കിഷോർ കുമാറും, മറ്റു പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

 

മഠപ്പമ്പത്ത് രാജനെ സി.ഐ. ബി.എം. മനോജ് കുമാർ പൊന്നാട അണിച്ച് ആദരിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *