മഹേശന്റെ മരണം വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണം – ശ്രീനാരായണ സഹോദരധര്‍മ്മവേദി

കോഴിക്കോട് : എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ.മഹേശന്റെ ദുരൂഹ മരണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് അവസരമൊരുക്കുകയാണെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി സംസ്ഥാന കോഡിനേറ്റര്‍ രവീന്ദ്രന്‍ പൊയിലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളാപ്പളളി നടേശന്റെ ചോദ്യം ചെയ്യല്‍ പോലീസ് ഭയക്കുകയാണ്. ആത്മഹത്യാപ്രേരണക്ക് മഹേശന്‍ എഴുതിയ കുറിപ്പില്‍ വെള്ളാപ്പള്ളിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നിരിക്കെ മഹേശനാണ് കുറ്റക്കാരനെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് വെള്ളാപ്പള്ളിയും മകന്‍ തുഷാറും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മഹേശന്‍ നിരപരാധിയാണെന്ന് വെള്ളാപ്പള്ളി പറയുമ്പോല്‍ മറുവശത്ത് മഹേശനെ അഴിമതിക്കാരനാക്കാന്‍ തുഷാര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. 15കോടി രൂപയുടെ തട്ടിപ്പ് മഹേശന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ആ പണം എവിടെയാണെന്നും ആരുടെ അക്കൗണ്ടിലാണെന്നും പോലീസ് കണ്ടുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിക്കണമെന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും,കൊലപാതകക്കേസില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും ശ്രീനാരായണ സഹോദര ധര്‍മ്മവേദി ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി രാഗേഷ് മുടപ്പിലാവില്‍, ജില്ലാ കമ്മറ്റി അംഗം കെ.കെ ബാലന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം നാണു എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *