ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവച്ചത്.
സെപ്റ്റംബര്‍ 13 ലേക്ക് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്ന് രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 18 മുതല്‍ 23 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയും ഗുണമേന്മയുളള പഠനവും ഉറപ്പുവരുത്താനാണ് നീട്ടിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.