കോഴിക്കോട് : സാമൂഹ്യക്ഷേമ സംഘടനയായ ശ്രീദേവി അമ്മ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷാ പരിശീലന ക്ലാസുകള്‍ ജൂലൈ 15ന് ആരഭിക്കുമെന്ന് ശ്രീദേവി അമ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.രാജേഷ് കുമാര്‍ തിരുമന പത്ര സമ്മേളനത്തില്‍ അറിയിച്ചു.
വടകര എടോടി മുന്‍സിപ്പല്‍ പാര്‍ക്ക് റോഡിലെ എക്‌സപേര്‍ട്ട്‌സ് എന്‍.ഡി.എ ഡിഫന്‍സ് അക്കാദമിയിലാണ് പരിശീലനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര നാവിക വ്യോമസേനകളിലും, തീരദേശ സംരക്ഷണ സേനയിലും എ ഗ്രേഡ് തസ്തികകളില്‍ മലബാറിലെ ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷാ പരിശീലനം ഏര്‍പ്പെടുത്തുന്നത്.
17നും 19നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ് പരീശീലനം നല്‍കുക. വര്‍ഷങ്ങളോളം മിലിറ്ററി സര്‍വ്വീസില്‍ സീനിയര്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്തവരാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക. ടെക്‌നിക്കല്‍ എന്‍ട്രി, എന്‍.സി.സി എന്‍ട്രി, സി.ഡി.എസ്, എസ്.എസ്.ബി എന്നീ മേഖലകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അക്കാദമി പരിശീലനം നല്‍കും.
നേവല്‍ അക്കാദമികള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ ആര്‍മിയുടെ വിവിധ സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം ലഭിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും പരിശീലനമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 8,9,10 തീയതികളില്‍ സൗജന്യ ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ മുഖേന ജൂലൈ 7ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം
കൂടുതല്‍ വിവരങ്ങള്‍ക്ക് 7510139778,7510139779 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.