കോഴിക്കോട് : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിനുവേണ്ടി നിർദ്ധനരായ വിദ്യർത്ഥികൾക്കായി പഠന സഹായവിതരണപദ്ധതിക്ക് സിറ്റി ജനത കാരുണ്യം ട്രസ്റ്റ് തുടക്കമിട്ടു. ആദ്യഘട്ടത്തിൽ അത്തോളി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഒരു ടി.വി നൽകി. ട്രസ്റ്റ് ചെയർമാൻ കെ.വി സുബ്രമണ്യൻ വാർഡ് മെമ്പർ ഷീബാ രാമചന്ദ്രന് ടി.വി കൈമാറി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, പി.ടി ജനാർദ്ദനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കോട്ടക്കൽ, വിവിധ സംഘടനാ പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.