കോഴിക്കോട് : ഇന്ധനവില ദിനം പ്രതി വര്‍ദ്ധിക്കുകയും, ഗതാഗത ചിലവ് ഏറിവരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ദുരിതം ഇല്ലാതാക്കാന്‍ ഹ്രസ്വദൂര മെമു-പാസഞ്ചര്‍ ട്രയിനുകള്‍ അനുവദിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍വേ യൂസേഴ്സ് അസോസിയേഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്കി.
കേരളത്തില്‍ പൊതു ഗതാഗതം തുറന്നുകൊടുത്തിട്ടും അത്യാവശ്യയാത്രകള്‍ ചിലവേറിയതും,ക്ലേശകരവുമാണ്. ബസ്,കാര്‍,ഓട്ടോ,ഇരുചക്രവാഹനങ്ങളില്‍ നിത്യേന ജോലിക്ക് വരേണ്ടയാത്രക്കാരുടെ ദുരിതം ലഘൂകരിക്കാന്‍ ഹ്രസ്വദൂര മെമു സര്വ്വീസുകള്ക്കാവും. കോവിഡ് സുരക്ഷയ്ക്ക് ട്രയിന്‍ യാത്ര ഫലപ്രദവുമാണ്.
സംസ്ഥാനത്തേക്ക് പ്രവാസികളും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതിനാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്വാറന്റൈന് ഐസൊലേഷന്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ചെയര്മാന് ഡോ.എ.വി അനൂപ്, വര്‍ക്കിംഗ് ചെയര്മാന് ഷെവ.സി.ഇ ചാക്കുണ്ണി, ജനറല്‍ കണ്‍വീനര്‍ എം.പി അന്‍വര്‍, കണ്‍വീനര്‍ സണ്‍ഷൈന്‍ ഷൊര്‍ണൂര്‍ എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.