സർക്കാർ ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാനദണ്ഡവുമായി സംസ്ഥാന സര്‍ക്കാ‍ര്‍. ജീവനക്കാര്‍ക്ക് അവരവരുടെ ജില്ലകളില്‍ കൊറോണ പ്രതിരോധ പ്രവ‍‍ര്‍ത്തനങ്ങളില്‍ പങ്കാളികളാകാമെന്നാണ് പുതിയ ഉത്തരവ്.

പൊതുഗതാഗതം പൂ‍ര്‍ണ്ണതോതില്‍ ആരംഭിക്കാത്തതിനാല്‍ വിവിധ ജില്ലകളില്‍ ജോലിക്കെത്താന്‍ മറ്റ് ജില്ലകളിലുള്ളവ‍‍ര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പരിഗണിച്ചാണ് ഉത്തരവ്.

സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ് , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനാണ് മാര്‍ഗനി‍ര്‍ദ്ദേശം. ഗ്രൂപ്പ് 3, 4 വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് പുതിയ ക്രമീകരണത്തിന്റെ ഗുണം ലഭിക്കുന്നത്. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *