കോഴിക്കോട് : കേരളത്തിൽ ജനതാദൾ (എസും) ലോകതാന്ത്രിക് ദളും യോജിക്കാനുള്ള ചർച്ചകൾ സ്വാഗതാർഹമാണെന്ന് ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും ജനതാദൾട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യു.സി) ജില്ലാ പ്രസിഡന്റുമായ പി.കെ കബീർസലാല പറഞ്ഞു. പാർട്ടികളുടെ ലയനം പെട്ടെന്ന് യാഥാർത്ഥ്യമാവുന്നതിന് മുൻപ്രധാനമന്ത്രിയും, ജനതാദളിന്റെ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡ അടിയന്തിരമായി ഇടപെടണമെന്നഭ്യർത്ഥിച്ച് അദ്ദേഹത്തിന് സന്ദേശമയച്ചതായി കബീർസലാല പറഞ്ഞു. ഡോ.റാംമനോഹർലോഹ്യ, ജയപ്രകാശ് നാരായൺ, അശോക്‌മേത്ത, ആചാര്യ നരേന്ദ്രദേവ്, തുടങ്ങിയ നേതാക്കൾ വിഭാവനം ചെയ്ത ഇന്ത്യ യാഥാർത്ഥ്യമാവണമെങ്കിൽ ജനതാപ്രസ്ഥാനങ്ങൾ ഒന്നാവണം. വർഗ്ഗീയത വളർത്തി അധികാരം നിലനിർത്തുന്ന ബി.ജെ.പി.യെ പരാജയപ്പെടുത്തി, ഗ്രാമീണ ജനങ്ങളെയും, രാജ്യത്തെയും സംരക്ഷിക്കാൻ സോഷ്യലിസ്റ്റ് മുന്നേറ്റം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.