വെള്ളയിൽ വാർഡ് അണുവിമുക്തമാക്കണം – ബി.ജെ.പി

കോഴിക്കോട്  : കോവിഡ് ഉറവിടം കണ്ടെത്താത്തതിനാലും, സമൂഹ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും
വെള്ളയിൽ വാർഡിലെ കുന്നുമ്മലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും അടിയന്തരമായി അണു നശീകരണം നടത്തണമെന്ന് ബി.ജെ.പി വെള്ളയിൽ ഏരിയ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

വെള്ളയിൽ കുന്നുമ്മലിൽ ആത്മഹത്യ ചെയ്ത കൃഷ്ണൻ എന്ന വ്യക്തിക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണവുമായി നൂറ് കണക്കിന് നാട്ടുകാർ ആ വീടുമായി ബന്ധപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് അടിയന്തരമായി വാർഡുകൾ അണു നശീകരണം ചെയ്യണമെന്ന്  ബി.ജെ.പി ആവശ്യമുന്നയിച്ചത്.

ബി ജെ പി . നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ,മണ്ഡലം ട്രഷറർ വിജിത്കുമാർ ,വെള്ളയിൽ ഏരിയ പ്രസിഡണ്ട് എൻ.പി.സിദ്ധാർത്ഥൻ ,ജനറൽ സെക്രട്ടറി എൻ.പി.ജയകുമാർ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *