മനാമ : ഗള്‍ഫ് സാധാരണ നിലയിലേക്കു മടങ്ങാന്‍ തുടങ്ങിയതോടെ നാട്ടില്‍ പോകാന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഉയർന്ന തോതിൽ പിന്‍വാങ്ങുന്നു. യാത്ര മാറ്റിവയ്ക്കുന്നത് പതിവായതോടെ നാട്ടില്‍ പോകുന്നവരെ തിരഞ്ഞെടുക്കുന്നത് യുഎഇയിലെ ഇന്ത്യന്‍ എംബസി ഒഴിവാക്കി.
ഇവര്‍ക്ക് എയര്‍ ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ടിക്കറ്റ് എടുക്കാം. സൗദിയില്‍ വന്ദേഭാരത് നാലാം ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ അനുമതി വാങ്ങിയ മിക്ക ചാര്‍ട്ടര്‍ വിമാനങ്ങളും യാത്രക്കാരെ കിട്ടാന്‍ നെട്ടോട്ടത്തിലാണ്.
യുഎഇയില്‍ സ്കൂള്‍ വേനലവധി ബുധനാഴ്ച തുടങ്ങി. നാട്ടില്‍ പോകാന്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ അനുമതി വേണ്ടെന്ന അറിയിപ്പ് ഇവര്‍ക്ക് ആശ്വാസമായി.
യുഎഇയില്‍നിന്ന് കേരളത്തിലേക്ക് മൂന്നുമുതല്‍ 14 വരെ 39 വിമാനമാണ് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്തത്. ഇതും ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് തിരിച്ചടിയായി. സൗദി സെക്ടറില്‍ കേരളത്തിലേക്ക് 11 വിമാനമാണ് നാലാം ഘട്ടത്തില്‍ ഉള്ളത്. മൂന്നാം ഘട്ടത്തില്‍ 1700 റിയാല്‍ വരെ വാങ്ങിയിരുന്നെങ്കില്‍ വാറ്റ് ഉള്‍പ്പെടെ 908 റിയാലാണ് പുതിയ നിരക്ക്. പല സംഘടനയും ടിക്കറ്റ് ചാര്‍ജ് സഹിതം പരസ്യം നല്‍കി ചാര്‍ട്ടര്‍ വിമാനത്തിന് യാത്രക്കാരെ പിടിക്കാനുള്ള ശ്രമത്തിലാണ്.