കോഴിക്കോട് : വന്ദേഭാരത് /ചാർട്ടേർഡ് വിമാനങ്ങളിൽ പ്രവാസികളുടെ വരവ് വർധിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിലെ വിവിധ സൗകര്യങ്ങൾ വിപുലീകരിക്കണം എന്ന് എയർപോർട്ട് ഉപദേശക സമിതി യോഗത്തിൽ ഷെവലിയാർ സി.ഇ.ചാക്കുണ്ണി ആവശ്യപ്പെട്ടു.
പി.പി.ഇ കിറ്റ് വിമാനകമ്പനികൾ ബോഡിങ് പാസിനൊപ്പം നൽകണമെന്നും. 350 രൂപയ്ക്ക് മേൽത്തരം പി.പി.ഇ കിറ്റ് കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിക്കാൻ പ്രമുഖ കമ്പനികൾ തയ്യാറാണെന്നും അറിയിച്ചു.
മുൻപ് എമിഗ്രേഷൻ – കസ്റ്റംസ് പരിശോധനകൾക്കു പുറമേ ഇപ്പോൾ ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധനകളും കഴിഞ്ഞു പുറത്തിറങ്ങാൻ വളരെ അധികം സമയം എടുക്കുന്നുണ്ട് വാഹനങ്ങൾ ലഭിക്കുവാൻ വീണ്ടും മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ അതിനാൽ വിദേശത്തുനിന്ന് വിമാനത്തിൽ കയറുന്നതിന് മുൻപോ വിമാനത്തിന് അകത്തു വച്ചോ, എയർപോർട്ടിൽ എത്തിയാലുള്ള നടപടിക്രമങ്ങൾ വീഡിയോ വഴിയോ, ക്യാബിൻ ക്രൂ മുഖേനയോ യാത്രക്കാർക്ക് വിശദീകരിക്കണമെന്നും, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പബ്ലിക് റിലേഷനും മെച്ചപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെടുകയും എഴുതിത്തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഓൺലൈൻ വഴി ചെയർമാനും എയർപോർട്ട് ഡയറക്ടർക്കും ഉപദേശക സമിതി അംഗങ്ങൾക്കും ഇമെയിൽ മുഖേന അയച്ചു കൊടുത്തു.
ഉന്നയിച്ച കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് ചെയർമാൻ പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും എയർപോർട്ട് ഡയറക്ടർ ശ്രീനിവാസറാവുവും. ഉറപ്പുനൽകി.
ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, സഹമന്ത്രി വി.മുരളീധരൻ, വ്യോമയാന മന്ത്രി, ഡിജിസിഎ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ, കേരള ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കും പി.പി.ഇ കിറ്റുകൾ യാത്രക്കാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ വിമാനക്കമ്പനികൾക്കും മറ്റു ബന്ധപ്പെട്ടവർക്കും എം.ഡി.സി രക്ഷാധികാരി ഡോ.എ.വി.അനൂപ്, പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി എന്നിവർ നിവേദനം അയച്ചിട്ടുണ്ട്