ഡല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി പ്രശാന്ത് ഭൂഷണ്‍. രാജ്യസുരക്ഷയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആപ്പിന്റെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകുകയാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ പറയുന്നത്. ഇതില്‍ ജനപ്രിയ ആപ്പായ ടിക്ക ടോക്കും ഉള്‍പ്പെടുന്നതായി പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ പറഞ്ഞു.
എന്നാല്‍ ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് നിലപാട് വ്യക്തമാക്കി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും രംഗത്തെത്തി. ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ്. രാജ്യവിരുദ്ധ നിലപാടുകള്‍ക്ക് പിന്തുണയില്ലെന്നും മുഗുള്‍ റോത്തഗി വ്യക്തമാക്കി.
ഇന്ത്യയുടെ തീരുമാനത്തെ ലോകരാജ്യങ്ങള്‍ പോലും പ്രശംസിച്ചു എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ആശങ്കയോടെ കാണുന്നു എന്നായിരുന്നു ചൈനയുടെ പ്രതികരണം.