എറണാകുളം മാര്‍ക്കറ്റിനു സമീപം വ്യാപാരികള്‍ ഒരുക്കിയ സമാന്തര മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി

കൊച്ചി : എറണാകുളം മാർക്കറ്റിൽ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ മറൈന്‍ ഡ്രൈവില്‍ കച്ചവടം തുടങ്ങി. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച എറണാകുളം മാര്‍ക്കറ്റിനു സമീപം വ്യാപാരികള്‍ ഒരുക്കിയ സമാന്തര മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

എറണാകുളം മാര്‍ക്കറ്റിലെ സെന്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടയ്ക്കുവാന്‍ ഇന്നലെയാണ് കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചത്. എറണാകുളം മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാര്‍ക്കറ്റ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച്‌ അടച്ചത്.

മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മുതലാണ് സമാന്തര മാര്‍ക്കറ്റ് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ഇവിടെ ആള്‍ക്കൂട്ടം ഉണ്ടാവുകയും വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടുകയുമായിരുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *