കോഴിക്കോട് : മെഡിക്കൽ കോളേജിലെ ദിവസവേതന തൊഴിലാളികളെ കോവിഡ് ഡ്യൂട്ടി എടുത്തു കൊണ്ടിരിക്കെ പിരിച്ചു വിടുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എച്ച്.ഡി.എസ് സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളെ പിരിച്ചു വിടുന്നത് വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.ഡി.എസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദിനേഷ് പെരുമണ്ണ അധ്യക്ഷം വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവൻ. ജില്ലാ സെക്രട്ടറി വിബീഷ് കമ്മനക്കണ്ടി, കെ.സി.പ്രവീൺകുമാർ,കെ.വി.ജനാർദനൻ, ആർ.സച്ചിത്ത്, ശ്രീജേഷ് ചെലവൂർ, കെ.സന്തോഷ് മെൻ, നിമിത തുടങ്ങിയവർ പ്രസംഗിച്ചു.