ന്യൂഡൽഹി : ചൈനീസ് മാധ്യമങ്ങളുടെ എല്ലാ തരത്തിലുമുള്ള സാന്നിധ്യവും ഇന്ത്യയിൽ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളിലെ ചൈനീസ് നിക്ഷേപവും പങ്കാളിത്തവും ഉടൻ റദ്ദാക്കണമെന്നും ഐഎൻഎസ് പ്രസിഡന്റ് ശൈലേഷ് ഗുപ്ത ആവശ്യപ്പെട്ടു.
ഇന്ത്യൻ പത്രമാധ്യമങ്ങളുടെ വെബ്സൈറ്റുകൾ തടഞ്ഞ ചൈനയുടെ നടപടി അഭികാമ്യമല്ല. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക് (വിവിഎൻ) സെർവർ മാർഗം പോലും നടഞ്ഞിരിക്കുകയാണെന്നും ഐഎൻഎസ് വിലയിരുത്തി.