പ്രവാസികൾക്ക് തിരിച്ചെത്താൻ സൗകര്യമൊരുക്കണം – ഇൻകാസ് യു എ ഇ

ഷാർജ : കോവിഡ്- 19 ൻ്റെ നിയന്ത്രണങ്ങളുടെ ഭാഗമായി നാട്ടിൽ അകപ്പെട്ടുപോയ പ്രവാസികൾക്ക് ഗൾഫിലേക്ക് തിരിച്ചെത്താൻ കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഇൻകാസ് യു എ ഇ ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ, ജന.സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി എന്നിവർ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നൽകി.

പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രാനിയന്ത്രണം മൂലം, നാട്ടിലുള്ള പ്രവാസികൾക്ക് തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ അവർക്കും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ റഗുലർ വിമാനങ്ങളോ, ചാർട്ടേഡ് വിമാനങ്ങളോ ഏർപ്പെടുത്തി പ്രവാസികളെ ഗൾഫിൽ തിരിച്ചെത്തിച്ച് തൊഴിൽ സുരക്ഷ ഉറപ്പു വരുത്തേണ്ടത് കേന്ദ്ര / കേരള സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

യു എ ഇ സർക്കാർ നിബന്ധനകൾക്ക്
വിധേയമായ് വിദേശികൾക്ക് തിരിച്ചെത്താൻ അനുമതി നൽകിയിട്ടുള്ള സാഹചര്യത്തിൽ, ഭാരത സർക്കാർ വിഷയത്തിൽ അമാന്തം കാണിക്കരുതെന്ന്
നേതാക്കൾ ആവശ്യപ്പെട്ടു.

നാട്ടിലകപ്പെട്ട വിദ്യാർത്ഥികളെയും തിരിച്ചെത്തിച്ച് വിദ്യാഭ്യാസം തുടരുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും.സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുതാൻ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാർ എന്നിവരോട് കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും ഇൻകാസ് നേതാക്കൾ അഭ്യർത്ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *