ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലായ് 31 വരെ തുറക്കേണ്ട എന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമേ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു.
രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂലായില്‍ പുനരാരംഭിക്കില്ല. മെട്രോ സര്‍വീസുകളും ഉണ്ടാകില്ല. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ എന്നിവയും തുറക്കില്ല.