കുവൈറ്റ് : കൊവിഡ്-19 പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന കുവൈറ്റ് പ്രവാസികൾക്ക് വലിയ നിരാശ നൽകുന്നതാണ്, ഇപ്പോൾ പുറത്തിറക്കിയ പട്ടിക.മിഷന്റെ ഭാഗമായി അനുവദിച്ച ആദ്യഘട്ടങ്ങളിലെ ഷെഡ്യൂളുകളും പര്യാപ്തമല്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ അവഗണന. രോഗികൾ, വിദ്യാർത്ഥികൾ, തൊഴിലും നിത്യ വരുമാനവും നഷ്ടപ്പെട്ടവർ തുടങ്ങിയ വലിയൊരു വിഭാഗത്തിന് കുറച്ചെങ്കിലും ആശ്വാസമാകുന്നത് ചാർട്ടേഡ് വിമാനങ്ങളാണ്. എന്നാൽ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന സാമ്പത്തിക പ്രയാസമുള്ളവർക്ക് അധികചാർജ്ജ് നൽകി ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങുകയെന്നത് പ്രായോഗികമല്ല.
കുറഞ്ഞ നിരക്കിൽകൂടുതൽ വിമാന സർവ്വീസുകൾ വന്ദേ ഭാരത് മിഷനിൽ കുവൈറ്റിൽ നിന്ന് അനുവദിച്ചു കൊണ്ട്, നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികളെല്ലാവരെയും അടിയന്തിരമായി നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ് സ എരിഞ്ചേരിയും അഭ്യർത്ഥിച്ചു.