പ്രക്ഷോഭം വിജയിപ്പിച്ചവർക്ക് അഭിവാദ്യം – കെ.പി ഇമ്പിച്ചിമമ്മുഹാജി

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്തും പ്രവാസി സമൂഹത്തോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥക്കെതിരെ പ്രവാസി ലീഗ് ശക്തമായ പ്രക്ഷോഭത്തിന്റെ പാതയിലാണ്. വിദേശത്തു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും സംഘടന ആവശ്യപ്പെടുകയാണ്. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാറുകൾ ഉറപ്പാക്കണം. പ്രക്ഷോഭത്തിൽ സംസ്ഥാനത്തെ പതിനാലു ജില്ലകളിലും മണ്ഡലങ്ങളിലും പഞ്ചായത്തു മേഖലകളിലും സംഘടനയുടെ നേതാക്കന്മാരും സഹപ്രവർത്തകരും സജീവമായി പങ്കെടുത്തു വിജയമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാവരെയും സംസ്ഥാന കമ്മിറ്റിക്ക്‌
വേണ്ടി അഭിവാദ്യം ചെയ്യുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *