ചെന്നൈ: സാമൂഹിക മാറ്റത്തിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഗ്രന്ഥശാലകൾ നിർണ്ണായക ഇടപെടൽ നടത്തുന്നത് മാതൃക പരമാണെന്ന് മന്ത്രി എ.സി മൊയ്തീൻ. പകർച്ചവ്യാധികളെയും ഭക്ഷ്യദാരിദ്ര്യത്തിനെയും നേരിട്ട് അതിജീവിക്കാൻ ബദൽ സംവിധാനങ്ങളൊരുക്കാൻ ജനകീയ ബോധവത്കരണം നടത്തി നാടിനെ സംരക്ഷിക്കാൻ വായനശാല പ്രവർത്തകർ സജീവമായി സമൂഹത്തിൽ ഇടപെടണമെന്നും മന്ത്രി. പറഞ്ഞു. കുമ്പളങ്ങാട് ഗ്രാമീണ വായനശാല യുടെ ഓൺലൈൻ മാസിക ”ഗ്രാമതൂലിക” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനശാല ഹാളിൽ നടന്ന പരിപാടിയിൽ വായനശാല പ്രസിഡണ്ട് കെ.സേതുമാധവൻ അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ജയപ്രീത മോഹൻ, കൗൺസിലർ എ.എസ്. സുരേന്ദ്രൻ, ഗ്രാമതൂലിക ചീഫ് എഡിറ്റർ വിജയൻ പുന്നത്തൂർ, എം.എ. വേലായുധൻ, മോഹനൻ അവണപറമ്പ്, സി.വി.പാപ്പച്ചൻ, ഡൊമനിക്കോസ്, ജയൻ മേലേതിൽ, വായനശാല സെക്രട്ടറി കെ.കെ.ജയപ്രകാശ്, ജോ. സെക്രട്ടറി അജീഷ് കർക്കിടകത്ത് സംസാരിച്ചു. തുടർന്ന് അടിയന്തിരാവസ്ഥ കാലഘട്ടത്തെ കുറിച്ച് സെമിനാറും അദ്ദേഹം നടത്തി.