കോഴിക്കോട്: കേരളത്തിൽ ഡിജിറ്റൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൈജി-മൈജനറേഷൻ ഡിജിറ്റൽ ഹബ് തങ്ങളുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് സമുച്ചയത്തിലേക്ക് മാറി. കോഴിക്കോട് പുതിയറയിലാണ് അഞ്ച് നിലകളിലായുള്ള പുതിയ ഓഫീസ്. മൈജിയുടെ എല്ലാ ഭരണ നിർവഹണവും ഈ മുഖ്യ ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും നടക്കുക. 150ൽ പരം ജീവനക്കാരാണ് നിലവിൽ കോർപ്പറേറ്റ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് ഓഫീസിന്റെ അനൗപചാരിക ഉദ്ഘാടനം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജിയുടെ മാതാവ് കുഞ്ഞീമ നിർവ്വഹിച്ചു. 2006 ൽ കോഴിക്കോട് മാവൂർ റോഡിൽ ഡെൽമ ടൂറിസ്റ്റ് ഹോമിൽ 3ജി ഡിജിറ്റൽ വേൾഡ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനം ഇന്ന് ഇന്ത്യയിലുടനീളം അറിയപ്പെടുന്ന ഡിജിറ്റൽ സംരംഭമായി മാറിയ കഥയാണ് മൈജിയുടേത്. ലോകത്തിലെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും എല്ലാ ഡിജിറ്റൽ പ്രൊഡക്ടുകളും ഇന്ന് മൈജിയിൽ ലഭ്യമാണ്. കേരളത്തിൽ എല്ലാ ജില്ലകളിലുമായി 75 ഇന്റർനാഷണൽ സ്റ്റാന്റേഡിലുള്ള ഷോറൂമുകളാണ് ഇപ്പോൾ മൈജിക്കുള്ളത്. അടുത്തുതന്നെ ഷോറൂമുകളുടെ എണ്ണം 100 ആക്കുക എന്നതാണ് ലക്ഷ്യം. ഇതോടൊപ്പം മൊബൈൽ ഫോൺ, സ്മാർട്ട് ടീവി എന്നിവയുടെ മാനുഫാക്ചറിംഗ് യൂണിറ്റും പുരോഗതിയിലാണ്. ഡിജിറ്റൽ ഉത്പന്ന നിർമ്മിതിയിൽ സാശ്രയത്വം എന്നതാണ് മൈജിയുടെ കർമ പദ്ധതി. മോഹൻലാലാണ് മൈജിയുടെ ബ്രാൻഡ് അംബാസിഡർ. മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) എന്ന പേരിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പഠിപ്പിക്കുവാനായി ഒരു സ്ഥാപനം ഉടൻതന്നെ ആരംഭിക്കും. 1500ഓളം വരുന്ന ജീവനക്കാരുണ്ട് മൈജിയിൽ. എല്ലാ നിർമ്മാതാക്കളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ പർചേസ് ചെയ്യുന്നതിനാൽ ഏറ്റവും വിലകുറച്ച് വിൽക്കുവാൻ മൈജിക്ക ് കഴിയുന്നു. കൂടാതെ മികച്ച ഓഫറുകളും, സമ്മാനങ്ങളും മൈജി ഉപഭോക്താക്കൾക്ക ് നൽകുന്നു. മികച്ച ഇ.എം.ഐ സ്‌ക്കീമും, ലോൺ സൗകര്യവും, ഫിനാൻസ് സൗകര്യവും മൈജി ലഭ്യമാക്കുന്നുണ്ട്. എല്ലാ ഷോറൂമുകളിലും മൈജി കെയർ എന്ന പേരിൽ റിപ്പെയർ സർവ്വീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ രംഗത്ത് അനുനിമിഷം മാറുന്ന എല്ലാ സാങ്കേതിക മാറ്റങ്ങ ൾ അപ്പപ്പോൾ തന്നെ ഉപഭോക്താക്കൾക്ക ് ലഭ്യമാക്കുന്നു എന്നതാണ് മൈജിയുടെ പ്രത്യേകത. നിലവിൽ 640 കോടി വിറ്റുവരവുള്ളതു 1000 കോടി ആക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഒപ്പം പുതിയ കാഴ്ചപാടുകളും, വൈവിധ്യങ്ങളുംആവിഷ്‌കരിക്കുകയും നടപ്പാക്കുകയുമാണ് മൈജി. സൂപ്പർമാർക്കറ്റ് ശൃംഖല എന്ന അടുത്ത ലക്ഷ്യ സാക്ഷാത്ക്കാരത്തിലാണ് ഇപ്പോൾ മൈജി മാനേജ്‌മെന്റ്.