ആയൂർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു ആയൂർവ്വേദത്തിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ തടയാം-ഡോക്ടർ പി.എം.വാരിയർ

പി.ടി നിസാർ

ഡോക്ടർ പി.എം.വാരിയർ

കോഴിക്കോട് : രോഗങ്ങളെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് ചെറുക്കാനാവുമെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആയൂർവ്വേദ വിഭാഗത്തിന്റെ സംസ്ഥാന കൺവീനറുമായ ഡോ.പി.എം വാരിയർ പീപ്പിൾസ്‌റിവ്യൂവിനോട് പറഞ്ഞു.
ഇതിനായി സംസ്ഥാനത്താകെ 7000 ആയൂർ ഷീൽഡ് ക്ലിനിക്കുകൾ ആരംഭിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ ആയൂർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ഈ മാസം 13ന് കോട്ടയ്ക്കലിലുള്ള ആര്യവൈദ്യശാല ഒ.പി ഡിപ്പാർട്ട്‌മെന്റിൽ എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ തിരുവനന്തപുരം, എറണാകുളം ത്യക്കാകര, കോട്ടയം, അടൂർ കോഴിക്കോട് എന്നിവിടങ്ങളിലെ ആയൂർ ക്ലിനിക്കിന്റെ ഉദ്ഘാടനം നടന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 800ഓളം അംഗീക്യത ഏജൻസികളിലൂടെയും, ഡീലർഷിപ്പുകളിലൂടെയും കോൺഫെഡറേഷൻ ഓഫ് ഇന്തൃൻ ഇൻഡസ്ട്രീയലിൽ അംഗങ്ങളായിട്ടുള്ള ആയൂർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ആയൂർവ്വേദിക് മെഡിസിൻ മാനുഫാക്‌ചേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ആയൂർവ്വേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ള ആശുപത്രികളിലെ ക്ലിനിക്കുകളിലൂടെയും ജനങ്ങൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനാവശ്യമായ ആയൂർവ്വേദ മരുന്നുകൾ ലഭിക്കും. ചികിത്സതേടിയെത്തുന്ന ഓരോ വ്യക്തികളുടെയും ആരോഗ്യനില പരിശോധിച്ച് നൽകുന്ന മരുന്നുകളുടെ ക്യത്യമായ വിവരങ്ങൾ രേഖപ്പെടുത്തി ഡാറ്റ തയ്യാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിക്കും. ഇതിനായി ഒരു പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്. 7000 ക്ലിനിക്കുകളിലൂടെ നടപ്പാക്കുമ്പോൾ ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിക്കാനാവുമെന്നും, ഭാവിയിലും സാംക്രമികരോഗങ്ങളെ ചെറുക്കാൻ ഈ പരിശോധനാരീതി ഫലപ്രദമാകുമെന്നും ഡോക്ടർ പി.എം വാരിയർ ചൂണ്ടിക്കാട്ടി. അയൂർവ്വേദം ഒരു വ്യക്തിക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിഷ്‌ക്കർഷിക്കുന്ന മരുന്നുകളാണ് ഈ ക്ലിനിക്കിലൂടെ നൽകുക. ആയൂർവ്വേദരംഗത്തെ പരിചയസമ്പന്നരായ ഡോക്ടർമാർ രോഗികളെ വിശദമായി പരിശോധിച്ചാണ് മരുന്നുകൾ നിശ്ചയിക്കുന്നത്. കോവിഡിന്റെ ഈ ഘട്ടത്തിൽ മാത്രമല്ല മനുഷ്യന്റെ ഏത് അവസ്ഥയിലും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കൽ അത്യന്താപേഷിതമാണ്. ഈ ചികിത്സ കോവിഡ് വൈറസിനെതിരായിട്ടുള്ളതല്ല. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ക്യത്യമായ ജീവിതശൈലി പിന്തുടരണമെന്നദ്ദേഹം നിർദേശിച്ചു. തിരുവനന്തപുരത്തുവെച്ച് വീഡിയോ കോൺഫറൻസിങിലൂടെ  മുഖ്യമന്ത്രിയാണ് ഈ ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും ചടങ്ങിൽ സംബന്ധിച്ചിരുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആയൂർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ആയൂർവ്വേദിക് മെഡിസിൻ മാനുഫാക്‌ചേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ആയൂർവ്വേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്ത സംരഭമാണ് ആയൂർഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കുകൾ.

കോട്ടയക്കൽ ആര്യവൈദ്യശാല ഒ.പി ഡിപ്പാർട്ട്‌മെന്റിൽ ആരംഭിച്ച ആയൂർഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിക്കുന്നു. ആര്യവൈദ്യശാല ചീഫ് ഫിസിഷൻ ഡോ.പി.എം വാരിയർ,കോട്ടയ്ക്കൽ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.ഒ പ്രദീപ്, കോട്ടയ്ക്കൽ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, അഡീഷണൽ ചീഫ് ഫിസിഷൻ ഡോ.കെ.മുരളീധരൻ, ജോയന്റ് ജനറൽ മാനേജർമാരായ പി.രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട) യു.പ്രദീപ് മാർക്കറ്റിംഗ് ഹെഡ് ടി.സി നന്ദകുമാർ സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *