കോഴിക്കോട് : ജില്ലയില്‍ 1000 കേന്ദ്രങ്ങളില്‍ നടന്ന സമരം കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിന് മുമ്പില്‍ എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. വന്ദേഭാരത് മിഷന്റെ ഭാഗമായി പരിമിതമായ വിമാന സര്‍വ്വീസുകളാണ് നടത്തുന്നതെന്നും
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളും രോഗികളും ജോലി
നഷ്ടപ്പെട്ടവരുമായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിരമായി വിമാന സര്‍വ്വീസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. വിദേശത്ത് നിന്നും തിരിച്ചുവന്ന പ്രവാസികള്‍ക്ക് പുനരധിവാസ
പദ്ധതി നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. എന്നാല്‍ വരുന്ന
എല്ലാ പ്രവാസികളേയും പുനരധിവസിക്കാന്‍ ഇത് അപര്യാപ്തമാണ്. പ്രവാസി
പുനരധിവാസ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണം എന്ന് എളമരം കരീം
ആവശ്യപ്പെട്ടു. പ്രവാസി സംഘം ജില്ലാസ്രെകട്ടറി സി.വി.ഇഖ്ബാല്‍
സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം.സുര്രേന്ദന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, ലോക കേരളസഭാ അംഗവും ജില്ലാ വൈസ്
പ്രസിഡണ്ടുമായ പി.കെ.കബീര്‍ സലാല, എം.ജൗഹര്‍ സംസാരിച്ചു.
ഷാഫിജ, സൈനബ, ഷിജിത്ത് പേരാമ്പ്ര, എ.എം ഷംസീര്‍ കാവില്‍, വി.പി.
മൊയ്തീന്‍ കോയ, സലീം മണാട്ട്, റഫീഖ് പാലത്ത്, കുഞ്ഞമ്മദ് കൂരാച്ചുണ്ട്,
പേരോത്ത് പ്രകാശന്‍, എ.ബി.നജീബ്, പി. ആസാദ് എന്നിവര്‍ നേതൃത്വം നല്‍കി.