കോഴിക്കോട്: സൈനികർക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും,സി.പി.എം – കോൺഗ്രസ്സ് ഇന്ത്യാ വിരുദ്ധ നയങ്ങൾ വിശദീകരിച്ചും, കോവിഡിന്റെ മറവിലെ പിണറായി സർക്കാറിന്റെ പകൽക്കൊള്ളയ്ക്കെതിരെ ബി.ജെ.പി കോട്ടൂളി ഏരിയ കമ്മിറ്റി കുടിൽ തോടിൽ നടത്തിയ പ്രത്യക്ഷ സമരം സംസ്ഥാന സമിതി അംഗം അഡ്വ.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് എ.ബീനിഷ് അധ്യക്ഷത വഹിച്ചു. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യ പ്രഭാഷണം നടത്തി.
നോർത്ത് മണ്ഡലം സെക്രട്ടറി. ഇ.ബിജു ,മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ ,
ഏരിയ ജനറൽ സെക്രട്ടറി കെ.ബിനു ,വൈസ് പ്രസിഡണ്ട്മാരായ , പുഷ്പരാജൻ, സെക്രട്ടറി ജോതിഷ് ,രജീഷ് തൊണ്ടയാട് ,മോനിത എന്നിവർ സംസാരിച്ചു.