ധർണ്ണ സമരം സംഘടിപ്പിച്ചു

ഇരിക്കൂർ : കോവിഡ് മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ഇന്ധന വില വർദ്ധിപ്പിച്ചതിനെതിരെയും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചും ജനതാദൾ എസ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ധർണ്ണ സമരം സംഘടിപ്പിച്ചു.
ഇരിക്കൂർ
ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ നടന്ന ധർണ്ണ സമരം ജില്ലാ സെക്രട്ടറി കെ.സാജൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് പി.പി.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ.ദിലീപ് കുമാർ, മണ്ഡലം സെക്രട്ടറി ജിജു.എം.കെ, രമേശൻ.സി, ബാലകൃഷ്ണൻ.സി, ജയകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

ജനതാദൾ എസ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ജില്ലാ സെക്രട്ടറി കെ.സാജൻ ഉദ്ഘാടനം ചെയ്യുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *