കോഴിക്കോട് : കോവിഡ് പ്രതിരോധ ചികിത്സയുടെ ഭാഗമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ ആരംഭിച്ചു.
കോഴിക്കോട് ആയുർഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക് ഡി.എം.ഒ (ആയുർവേദം) ഡോ.കെ.മൻസൂർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജറും സീനിയർ ഫിസിഷ്യനുമായ ഡോ.സി.വി.രവീന്ദ്ര വാരിയർ, സീനിയർ ഫിസിഷ്യൻ ഡോ.ബബിത കുമാരി, ഡെപ്യൂട്ടി മാനേജർ പി.രാമചന്ദ്രൻ, അസിസ്റ്റന്റ് ഫിസിഷ്യൻ ഡോ.രേഷ്മ വിനോദ് എന്നിവർ സംബന്ധിച്ചു. ഫോൺ – 0495-2302666
എറണാകുളത്തെ ആയുർഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക് തൃക്കാക്കര ,കൊച്ചി, ആശുപത്രിയിൽ പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡോ.കെ.എം.മധു, സൂപ്രണ്ട് (എ എച്ച് ആന്റ് ആർ സി )സ്വാഗതം പറഞ്ഞു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ പ്രവീൺ ഷീൽഡ് ഏറ്റുവാങ്ങി.
തൃക്കാക്കര മുനിസിപ്പൽ കൗൺസലർ, അസ്മ നൗഷാദ്, കോട്ടക്കൽ ആര്യവൈദ്യശാല തൃക്കാക്കര എ എച്ച് ആന്റ് ആർ സി യിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.ബാലചന്ദ്ര വാരിയർ, എന്നിവർ സന്നിഹിതരായിരുന്നു
സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ പി.പി.രാജൻ നന്ദി പറഞ്ഞു. ഫോൺ – 0484-2554010
തിരുവനന്തപുരം ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക് സ്റ്റാച്യൂ ശാഖയിൽ പ്രവർത്തനമാരംഭിച്ചു.പ്രൊഫസർ വി.മധുസൂദനൻ നായർ ആയുർ ഷീൽഡ്, ഡോക്ടർ ജയദേവൻ പി.വാരിയർക്ക് നൽകി ഉദ്ഘാടനം ചെയ്തു.കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുർ വേദത്തിലൂടെ പ്രതിരോധശേഷി കൈവരിക്കുക എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതാണ് ആയുർ ഷീൽഡ് പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.തിരുവനന്തപുരം ശാഖാ മാനേജർ ഡോ.പി.സുകുമാരവാരിയർ ശബ്ദ സന്ദേശം മുഖേന ആശംസകൾ അർപ്പിച്ചു.ഡോ.അപർണ്ണ ബാബു സ്വാഗതവും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.മദനഗോപാൽ നന്ദിയും പറഞ്ഞു.ചൊവ്വ, വെള്ളി ദിവസങ്ങളിൽ ക്ലിനിക്കിന്റെ സേവനം ലഭിക്കും. ഫോൺ – 0471-2463439.