കണ്ണൂർ : കോവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇരട്ട പ്രഹരമേല്‍പ്പിക്കുന്ന പെട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് എച്ച് എം എസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി. മുൻ മന്ത്രി കെ.പി മോഹനൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ: കസ്ത്തുരി ദേവൻ അധ്യക്ഷത വഹിച്ചു .സി.എ.അജീർ, രവീന്ദ്രൻ കൂന്നോത്ത് ,എൻ.ലക്ഷ്മണൻ, എന്നിവർ പ്രസംഗിച്ചു. വി.രാജേഷ് പ്രേം സ്വാഗതവും, ജയചന്ദ്രൻ കരിയാട് നന്ദിയും പറഞ്ഞു .ജോഷിത ,ജിൻസി ,ജമാൽ സിറ്റി,കാരച്ചി ശശി, ചിത്രംഗധൻ, സി.പി.രജിഷ്, എം. ലത്തീഫ് എന്നിവർ സംബന്ധിച്ചു.