കൊച്ചി : മുന്‍ എം.പി തമ്പാന്‍തോമസ് രചിച്ച വാട്ട് ഈസ് ഹാപ്പനിങ് ഹൗ ടു ഫെസ് ഇറ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത നോവലിസ്റ്റ് സേതു വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിച്ചു. രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതിയിലെ ദുഷ്പ്രവണതകള്‍ വിരല്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് എക്കാലവും ചരിത്രത്തില്‍ സ്ഥാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി പോലും ചുക്ഷണത്തിന്റെ പ്രത്യാഘാതമാണ് എന്ന അറിവ് ഞെട്ടിക്കുന്നതാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന അതിഥിതൊഴിലാളികളുടെയും, ഗാര്‍ഹിക തൊഴിലാളികളുടെയും നേര്‍ ചിത്രം സമൂഹത്തിന് നല്‍കാന്‍ ഈ പുസ്തകത്തിലൂടെ തമ്പാന്‍ തോമസിന് സാധിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫ്രസിലൂടെ സേതു പ്രകാശനം നിര്‍വ്വഹിച്ചപ്പോള്‍ സമാന്തരമായി എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ സെബാസ്റ്റ്യൻ പോള്‍ പുസ്തകം ഏറ്റുവാങ്ങി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്ന് ഡോക്ടര്‍ സെബാസ്റ്റ്യൻ പോള്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മുന്‍കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ.വി തോമസ് മുഖ്യപ്രഭാക്ഷണം നടത്തി. തമ്പാന്‍ തോമസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.പത്ഭനാഭന്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍തോമസ്, ബോര്‍ഡ് അംഗങ്ങളായ ജോസഫ് ജൂഡ്, അഡ്വ.എന്‍.സി പ്രേമചന്ദ്രന്‍, ജോയിശങ്കര്‍, ടോമിമാത്യൂ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.