കോഴിക്കോട് : സൈനികർക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും സി.പി.എം – കോൺഗ്രസ് രാജ്യ വിരുദ്ധ നയങ്ങൾ വിശദീകരിച്ചും കോവിഡിന്റെ മറവിലെ പിണറായി സർക്കാറിന്റെ പകൽകൊള്ളയ്ക്കെതിരെ ബി.ജെ.പി വെസ്റ്റ്ഹിൽ എരിയ കമ്മിറ്റി ബി.ജി.റോഡിൽ നടത്തിയ പ്രത്യക്ഷ സമരം സംസ്ഥാന സമിതി അംഗം ടി.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പി.എം.അനൂപ്കുമാർ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, ഏരിയ ജനറൽ സെക്രട്ടറി അഡ്വ.ബിജിത്ത്, വൈസ് പ്രസിഡന്റുമാരായ കെ.സുകുമാരൻ, പി.സുധീർ, സെക്രട്ടറിമാരായ വി.വി.ശിവപ്രസാദ്, ടി.മണികണ്ഠൻ, യുവമോർച്ച ഏരിയ പ്രസിഡന്റ് എസ്.പ്രവീൺകുമാർ, ഒ.ബി.സി മോർച്ച ഏരിയ പ്രസിഡന്റ് ടി.റെജി, കെ.പി.പ്രമോദ്, എൻ.പി.പ്രദീപ്കുമാർ, സി. ജോഷി കുമാർ, ദിവാകരൻ, ടി. പ്രവീൺ എന്നിവർ സംസാരിച്ചു.