കോവിഡിന്റെ പേരിൽ പ്രവാസികളെ ദ്രോഹിക്കരുത് – എം.എ.റസാക്ക് മാസ്റ്റർ

കോഴിക്കോട് : കോവിഡിന്റെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന നടപടി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് യു ഡി എഫ് ജില്ലാ ജനറൽ കൺവീനർ എം.എ.റസാക്ക് മാസ്റ്റർ പറഞ്ഞു. പ്രവാസികളുടെ വിഷയത്തിൽ യു ഡി എഫും പോഷക സംഘടനകളും നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് സർക്കാരിന്റെ തെറ്റായ പല നിലപാടുകളും തിരുത്തേണ്ടി വന്നത്. യു ഡി എഫ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി നടക്കാവ് വണ്ടിപ്പേട്ടയിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ കൺവീനർ കെ.വി.സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.പി.ബാബു, പി.ടി.ജനാർദ്ദനൻ, അഡ്വ.സാജു ജോർജ്ജ്, സി.പി.സലീം, വിനീഷ്കുമാർ, സെറിൽ ബാബു, ശരത്കുമാർ, കെ.സുന്ദരൻ, ശ്രീയേഷ്, ഷിബു എന്നിവർ പ്രസംഗിച്ചു.

യു ഡി എഫ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി പ്രവാസികൾക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണ്ണ യു ഡി എഫ് കോഴിക്കോട് ജില്ലാ ജനറൽ കൺവീനർ എം.എ.റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *