കൊയിലാണ്ടി : ജനത ദൾ എസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. പ്രതിപക്ഷ കക്ഷികളുടെ മുന്നേറ്റത്തിൽ വിറളി പൂണ്ട്, കോടതി വിധി തനിക്ക് എതിരെ എന്ന് മനസിലാക്കിയ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയാണ് ആണ് അടിയന്തരാവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നാണ് അടിയന്തരാവസ്ഥ. മണ്ഡലം പ്രസിഡന്റ് സുരേഷ് മേലെപ്പുറത്ത് യോഗത്തിൽ അധ്യക്ഷം വഹിച്ചു . ജില്ലാ വൈസ് പ്രസിഡന്റ്.പി.കെ.കബീർ സലാല, സി.കെ. സുധീർ കുമാർ, കെ. ഷാജി, റമീസ് കാപ്പാട് എന്നിവർ സംസാരിച്ചു.