വിദ്യാർത്ഥികൾക്ക് ടാബ് നൽകി

കോഴിക്കോട് : തൊടിയിൽ ബീച്ചിലെ മത്സ്യതൊഴിലാളിയായ ടി.പി. സത്യാനന്ദൻ്റെ മകൾ 7- )o ക്ലാസ്സ് വിദ്യാർത്ഥിനിയായ സ്വാതിയ്ക്കും
വെള്ളയിലെ മത്സ്യതൊഴിലാളിയായ എൻ.പി. പ്രജീഷിൻ്റെ 6- )oക്ലാസ്സ് വിദ്യാർത്ഥിനിയായ വൈഗയ്ക്കും ഓൺലൈൻ പoനത്തിന് ബി.ജെ.പി. ടാബ് നൽകി.

ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഇരുവർക്കും ടാബ് കൈമാറി.

സരീഷ് ലോഹിയാണ് ടാബുകൾ സ്പോൺസർ ചെയ്തത്

വെള്ളയിൽ ഏരിയ പ്രസിഡണ്ട് എൻ പി. സിദ്ധാർത്ഥൻ , ഏരിയ ജനറൽ സെക്രട്ടറി എൻ പി.ജയകുമാർ, മത്സ്യ പ്രവർത്തക സംഘം താലൂക്ക് കൺവീനർ ടി.ഭാർഗവൻ ചടങ്ങിൽ സംബന്ധിച്ചു.

 

ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു സ്വാതിയ്ക്കും വൈഗയ്ക്കും ടാബ് കൈമാറുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *