ഫ്ലൈ വിത്ത് ഇൻകാസ് ടിക്കറ്റ് സംഭരണം പുരോഗമിക്കുന്നു

ഷാർജ : ഇൻകാസ് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പ്രവാസികൾക്ക്
സൗജന്യ ടിക്കറ്റ് നൽകുന്ന പദ്ധതിയായ ഫ്ലൈ വിത്ത് ഇൻകാസിലേക്ക്
ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാ കമ്മിറ്റി,
ടെൽകോൺ ഗ്രൂപ്പ് ഷാർജയുമായി സഹകരിച്ചുകൊണ്ട് നൽകുന്ന 100 ടിക്കറ്റുകളുടെ
സംഭരണം പുരോഗമിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഹ്വാനം ഏറ്റെടുത്തു കൊണ്ടാണ്  ഷാർജ ഇൻകാസ്  ഈ പദ്ധതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ
സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു അംഗങ്ങൾക്ക് ടിക്കറ്റ് കൈമാറി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്
ഇ. പി. ജോൺസൺ മറ്റു ഭാരവാഹികളുടെ സാന്നിധ്യത്തിൽ
യാത്രക്കാർക്ക്
ടിക്കറ്റുകൾ വിതരണം ചെയ്തു. ഷാർജ ഇൻകാസിൻ്റെ സീനിയർ  പ്രവർത്തകൻ  എസ്. ഐ.അക്ബർ സ്പോൺസർ ചെയ്ത ടിക്കറ്റുകളാണ് നൽകിയത്. ഇൻകാസ് ഇതിനകം 80
സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. അവശതയനുഭവിക്കുന്നവർക്ക്
വേണ്ടിയുള്ള ടിക്കറ്റു
വിതരണവുമായ്
ഇൻകാസ് ഇനിയും മുന്നോട്ടുപോകുമെന്ന് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്
ടി. എ. രവീന്ദ്രൻ വ്യക്തമാക്കി.
ഇതിനകം നടപ്പിലാക്കിയിട്ടുള്ള വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾ ജന. സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി വിശദീകരിച്ചു.ജില്ലാ കമ്മിറ്റി പ്രസിഡണ്ട്
കെ. എം. മനാഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ അഡ്വക്കേറ്റ് വൈ. എ. റഹീം ( ഐ.എ.എസ്), അബ്ദുള്ള മല്ലശ്ശേരി, ചന്ദ്രപ്രകാശ് ഇടമന ,
ബിജു എബ്രഹാം, ഷിബിലി, ഇ. വൈ. സുധീർ, എസ്. ഐ. അക്ബർ, സാം
തുടങ്ങിയവർ സംസാരിച്ചു. തൃശ്ശൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാൻ്റി തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.

ഫ്ലൈ വിത്ത് ഇൻകാസ് പദ്ധതിയുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി. ജോൺസൺ ടിക്കറ്റ് കൈമാറുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *