ചെലവൂർ : കോവിഡിന്റെ മറവിൽ പിണറായി സർക്കാർ നടത്തുന്ന പകൽക്കൊള്ളയ്ക്കും
കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരികളുടെ അഴിമതിക്കുമെതിരെ
ബി.ജെ.പി ചെലവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെലവൂർ ബസാറിൽ പ്രത്യക്ഷ സമരം നടത്തി.
ബി.ജെ.പി. കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് ടി.വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പ്രേമൻ വട്ടോളി അദ്ധ്യക്ഷത വഹിച്ചു.
വി. പ്രകാശൻ , എം .ശശീധൻ, ലാലു ചെലവൂർ , അനീഷ് എം,
സുധീഷ് കെ,രമേശൻ , ബോബി എ.കെ എന്നിവർ പ്രസംഗിച്ചു.