പ്രത്യക്ഷ സമരം നടത്തി

മായനാട് : കോവിഡിൻ്റെ മറവിൽ പിണറായി സർക്കാറിൻ്റെ പകൽക്കൊള്ളയ്ക്കും കോർപ്പറേഷൻ ഭരണാധികാരികളുടെ അഴിമതിക്കുമെതിരെ ബി.ജെ.പി.മായനാട് ഏരിയ കമ്മിറ്റി പ്രത്യക്ഷ സമരം നടത്തി.

ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട്  കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി.ഏരിയ വൈസ് പ്രസിഡണ്ട് സി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.കെ.രാജൻ , പ്രഭാദിനേശ്,
പി.നിഖിൽരാജ് ,എ.രാജേഷ് ,സതീശൻ ,എന്നിവർ പ്രസംഗിച്ചു.

ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം.അനിൽകുമാർ പ്രത്യക്ഷ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *