ജനങ്ങളെയും പ്രവാസികളെയും തമ്മിലകറ്റരുത് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : കോവിഡ് കാലത്ത് പ്രവാസികളെയും, ജനങ്ങളെയും രണ്ട് തട്ടിലാക്കാനുള്ള കേരള സര്‍ക്കാറിന്റെ നടപടി അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസികള്‍ രോഗവാഹകരാണെന്ന ധ്വനിയിലാണ് സര്‍ക്കാര്‍ കാര്യങ്ങളെ കാണുന്നത്. ഇത് ശരിയല്ല. പ്രവാസികളെ ജനങ്ങളില്‍ നിന്നകറ്റാനുള്ള നടപടി ചെറുത്തുതോല്‍പ്പിക്കുമെന്ന അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ പ്രവാസി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രവാസിലീഗ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രവാസിപ്പട ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസിലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചിമമ്മുഹാജി സ്വാഗതം പറഞ്ഞു. ബീമാപള്ളി റഷീദ്, മുഹമ്മദ് പാഷ, ജലീല്‍ വലിയകത്ത്, പി.എം.കെ കാഞ്ഞിയൂര്‍, മുസ്തഫ പാലക്കാട്, ശിഹാബുദീന്‍ കൊല്ലം, തോന്നയ്ക്കല്‍ ഷാജഹാന്‍, കലാപ്രേമി ബഷീര്‍ പ്രസംഗിച്ചു.

കേരള സര്‍ക്കാറിന്റെ പ്രവാസിവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രവാസിലീഗ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ പ്രവാസിപ്പട പ്രതിഷേധ സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *