കാലാവസ്ഥയിലെ മാറ്റം നിരീക്ഷിച്ച് ഐ.എസ്.ആർ.ഒ ക്ക് കത്തെഴുതി കൃഷ്ണൻ നായർ

കോഴിക്കോട് : തനിക്ക് ചുറ്റുമുള്ള പ്രകൃതിയേയും കാലാവസ്ഥാ വ്യതിയാനങ്ങളും നിരീക്ഷിച്ച് ഐ.എസ്.ആർ.ഒ ക്ക് കത്തെഴുതിയിരിക്കുകയാണ് കർഷകനും റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനുമായ എം.കൃഷ്ണൻ നായർ. 2019 -2020 വർഷങ്ങളിൽ അനുഭവപ്പെട്ട കഠിന ചൂടിൽ വൃക്ഷലതാദികൾക്ക് അനുകൂലമായ എന്തോ ഘടകം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

സാധാരണയായി വേനൽക്കാലങ്ങളിൽ വൃക്ഷങ്ങളിൽ നിന്നും ഇലകളും, ചില്ലകളും കൊഴിയുകയാണ് പതിവ്. എന്നാൽ 2019 -20 ലെ വേനൽക്കാലത്ത് അദ്ദേഹത്തിന്റെ പറമ്പിലും ചുറ്റുപാടുമുള്ള മരങ്ങളിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇലകൾ കൊഴിഞ്ഞത്. ഇലകളെല്ലാം കൊഴിഞ്ഞു പോയ കുരുമുളക് വള്ളി ഉണങ്ങാതെ നിൽക്കുന്നതായും ,മൈസൂർ വാഴയിലും മറ്റു വാഴകളിലും അവയുടെ ഇലകൾ ഉണങ്ങിയെങ്കിലും വാഴയ്ക്ക് ചുറ്റും തൂങ്ങി നിൽക്കുകയും, പുഴുശല്ല്യം രൂക്ഷമാവുകയും, വാഴയിലകൾക്ക് ഒരു തരം വെള്ള നിറം കാണപ്പെട്ടതായും, തെങ്ങുകളിലും, കവുങ്ങുകളിലും ഓലകൾ ധാരാളം ഉണങ്ങി തൂങ്ങി നിൽക്കുന്നതായും, മറ്റു വൃക്ഷങ്ങളിൽ നിന്നും ഇലകൾ ഉണങ്ങി വീഴുന്നത് കുറവാണെന്നും അദ്ദേഹം തന്റെ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി. അദ്ദേഹത്തിന്റെ പറമ്പിലും ചുറ്റുപാടുമുള്ള പറമ്പുകളിലും മഴക്കാലത്തേതു പോലെ എല്ലാം പച്ച വിരിച്ചു നിൽക്കുന്ന കാഴ്ചയാണെന്നാണ് കൃഷ്ണൻ നായർ പറയുന്നത്. ഇത്തരം നിരീക്ഷണങ്ങളാണ് അദ്ദേഹത്തെ അന്തരീക്ഷത്തിൽ വൃക്ഷലതാദികൾക്ക് അനുകൂലമായ ഘടകങ്ങൾ വല്ലതും ഒളിഞ്ഞ് കിടക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് നയിച്ചത്. 87 )o വയസ്സിലും സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്നതിനാലാണ് ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നതെന്നും അദ്ദേഹം പറയുന്നു.

                     കൃഷ്ണൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *