ദുരിത പ്രവാസത്തിന് വിട : ഫ്ലൈ വിത്ത് ഇൻകാസിന്റെ ചിറകിലേറി ഷെഫീക്ക് നാട്ടിലേക്ക്


ദുബൈ : ഒന്നര വർഷം മുൻപ് ജോലി തേടി ദുബായിൽ എത്തിയ ഷഫീക്ക് സ്ഥിര ജോലി തരപ്പെടുത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു. ഷെഫീക്കിന്റെ കുടുംബം ബുദ്ധിമുട്ടുകൾ  കോഴിക്കോട് എം പി എം.കെ.രാഘവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എം.കെ. രാഘവൻ ഈ വിഷയം ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മറ്റിയെ അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഇൻകാസ് ഷാർജ കമ്മറ്റി ഷെഫീക്കിന് ടിക്കറ്റ് നൽകാൻ സന്നദ്ധത അറിയിച്ചു.

ഇൻകാസ് ഭാരവാഹികൾ ഷെെഫീക്കിന് ടിക്കറ്റ് കൈമാറുന്നു

ഷാർജയിൽ വച്ച് ഇൻകാസ് ഭാരവാഹികൾ ഷെെഫീക്കിന് ടിക്കറ്റ് കൈമാറി ഇൻകാസ് യു.എ.ഇ പ്രസിഡന്റ് ടി.എ.രവീന്ദ്രൻ ,ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി , ഇൻകാസ് ഷാർജ പ്രസിഡന്റ് വൈ.എ. റഹീം , വർക്കിംഗ് പ്രസിഡന്റ് ബിജു എബ്രഹാം , സി.പി. ജലീൽ , മധു.എ.വി, അബ്ദുൽ മനാഫ് , സാം വർഗീസ് , ഫ്ലൈ വിത്ത് ഇൻകാസ് ചീഫ് കോഓർഡിനേറ്റർ മുനീർ കുമ്പള എന്നിവർ സന്നിഹതരായിരുന്നു .

Share

Leave a Reply

Your email address will not be published. Required fields are marked *