കോവിഡ് : തമിഴ്നാട്ടില്‍ കൂടുതല്‍ നഗരങ്ങൾ സമ്പൂർണ്ണ ലോക്ഡൗണിലേക്ക്

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍      തമിഴ്നാട്ടില്‍ കൂടുതല്‍ നഗരങ്ങൾ സമ്പൂർണ്ണ ലോക്ഡൗണിലേക്ക്. മധുരയില്‍ ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വരെ സമ്പൂർണ്ണ അടച്ചിടലാണ്. മധുര കോര്‍പറേഷന്‍, പരവായ് ടൗണ്‍ പഞ്ചായത്ത്, മധുര ഈസ്റ്റ്, മധുര വെസ്റ്റ്, തിരുപാരന്‍കുന്ദ്രം എന്നിവടങ്ങളിലാണ് സമ്ബൂര്‍ണ അടച്ചിടല്‍. വെല്ലൂര്‍, റാണിപേട്ട് ജില്ലകളിലും സമ്പൂർണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.

അടച്ചിടല്‍ നടപ്പാക്കുന്ന മേഖലകളില്‍ പൊതുവിതരണ കടകള്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെമാത്രമേ പ്രവര്‍ത്തിക്കൂ. അതിതീവ്ര മേഖലകളില്‍ കടകള്‍ തുറക്കില്ല. ജനങ്ങള്‍ക്ക് ജീവനക്കാര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വീട്ടിലെത്തിക്കും.

അവശ്യസാധന കടകള്‍ രാവിലെ ആറു മുതല്‍ പകല്‍ രണ്ടുവരെമാത്രമാണ് പ്രവര്‍ത്താനുമതി. നിലവില്‍ സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ ചെന്നൈ, ചെങ്കല്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളില്‍ ജൂണ്‍ 30 വരെ സമ്പൂർണ്ണ അടച്ചിടല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Share

Leave a Reply

Your email address will not be published. Required fields are marked *