കോഴിക്കോട് : ഓൺലൈൻ വിദ്യാഭ്യാസം പുരോഗമിച്ച് വരുന്ന വർത്തമാന കാലത്തും നേരിട്ടുള്ള വായനയുടെ മഹത്വം എന്നും വേറിട്ട് നിൽക്കുമെന്ന് കെ.മുരളീധരൻ എം പി പറഞ്ഞു.
ജില്ലാ എം ഇ എസ് കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം (പ്രചോദനം 2020) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരിട്ടുള്ള വായന മാത്രമേ നമ്മുടെ ഹൃദയത്തിൽ പതിക്കുകയുള്ളു
വായനയുടെയും, അറിവിന്റെയും പ്രസക്തി പുതുതലമുറയിൽ എത്തിച്ച് സംസ്കാര സമ്പന്നമായ തലമുറയെ വളർത്തിയെടുക്കാനുള്ള ചുമതല നമ്മളിൽ അർപ്പിതമാണെന്നും അതിനുള്ള സാഹചര്യം ഒരുക്കുക എന്ന സാമൂഹ്യ ബാധ്യതയാണ് ഇത്തരം പഠന സഹായത്തിലൂടെ എം.ഇ.എസ് നിർവ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം ഇ എസ് ജില്ലാ പ്രസിഡണ്ട് പാലക്കണ്ടി അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു വൈ: പ്രസിഡണ്ട് പി ടി ആസാദ്, ജോ: സെക്രട്ടറി ബി.എം.സുധീർ എന്നിവർ പ്രചോദനം പരിപാടി വിശദീകരിച്ചു
ജില്ലയിലെ 35 കേന്ദ്രങ്ങളിൽ വെച്ച് 7 ലക്ഷം രൂപയുടെ വിദ്യാഭ്യാസ പ്രോത്സാഹന സഹായങ്ങളാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി വിതരണം ചെയ്യുന്നത്.
എം ഇ എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ് സ്വാഗതവും ജോ: സെക്രട്ടറി ടി.പി.എം. സജൽ മുഹമ്മദ് നന്ദിയും പറഞ്ഞു.