വിദ്യാർഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം : കൊറോണ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദേശരാജ്യങ്ങളിൽ പഠനം നടത്തിക്കൊണ്ടിരുന്ന വിദ്യാർഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിലാണെന്ന് ഇൻഡോ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി പ്രസിഡന്റ് ഡി. വിൽഫ്രഡ് റോബിൻ.

രാജ്യത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർ ആവശ്യമായി വന്നിരിക്കുന്നതിനാൽ പുറം രാജ്യങ്ങളിൽ എംബിബിഎസ് പഠിച്ച ശേഷം ഹൗസ് സർജൻസി ചെയ്യാൻ കഴിയാതെ നിൽക്കുന്നവർക്ക് ഇന്ത്യയിൽ തന്നെ ഹൗസ്സർജൻസി ചെയ്യാൻ അനുവദിക്കുന്നതുൾപ്പെടെ തുടർവിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് അവസരമുണ്ടാകുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *