ശ്രീനഗർ : ജമ്മു കശ്മീരിലെ അതിർത്തിയിലുണ്ടായ പാക് വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. രജൗരി സെക്ടറിൽ രാവിലെയുണ്ടായ ആക്രമണത്തിലാണ് സൈനികന് വെടിയേറ്റത്. ജമ്മു കശ്മീരീൽ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപത്താണ് പാകിസ്താൻ വെടിയുതിർക്കുകയും കനത്ത ഷെൽ ആക്രമണം നടത്തുകയും ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. അതേസമയം അനന്തനാഗിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. വെരിനാഗ് കരപാനിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യൻ സൈനികരും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.