ഡ്രൈവർ രാജനെ മാഹി പോലീസ് ആദരിച്ചു.

മാഹി : വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ  പേഴ്സും അതിലെ വില പിടിപ്പുള്ള രേഖകളും മാഹി മേരി മാതാ പള്ളി ഓട്ടോസ്റ്റാൻ്റിൽ നിന്നും ഓട്ടോ ഓടിക്കുന്ന കൊളരാട് തെരുവിലെ മഠപ്പമ്പത്ത് രാജൻ എന്ന ഓട്ടോ ഡ്രൈവർ മാഹി പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് മാതൃകയായി.

പേഴ്സിൽ ഉണ്ടായിരുന്ന കാർഡിലെ നമ്പറിൽ പോലീസ് ബന്ധപ്പെട്ടതു പ്രകാരം പെരുമ്പാവൂർ കൂവ്വപ്പള്ളിയിലെ ലിജോ ഫിലിപ്പിൻ്റേതാണ് കളഞ്ഞു പോയ പേഴ്സും സാധനങ്ങളും എന്ന് മനസ്സിലാക്കുകയും തുടർന്ന് അദ്ദേഹത്തെ വിളിച്ചു വരുത്തി സാധനങ്ങൾ തിരികെ ഏൽപ്പിക്കുകയും ചെയ്തു. മാത്രമല്ല ഇതിനു മുൻപും ചോമ്പാലയിൽനിന്ന് കളഞ്ഞുകിട്ടിയ 40 പവൻ്റെ സ്വർണ്ണാഭരണങ്ങൾ പോലീസിൽ ഏൽപ്പിച്ച് ഇദ്ദേഹം നാട്ടുകാർക്കും സഹ തൊഴിലാളികൾക്കും മാതൃകയാകുകയും സ്നേഹാദരങ്ങൾക്ക് പാത്രമാകുകയും ചെയ്തിരുന്നതായി സി.ഐ ബി.എം. മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മാഹിയിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും അഭിമാനമായി മാറിയ ഡ്രൈവർ രാജനെ മാഹി പോലീസ് സ്റ്റേഷനിൽ,വച്ച് സി.ഐ. ബി.എം. മനോജ് കുമാർ പൊന്നാട അണിച്ച് ആദരിച്ചു. എ.എസ്.ഐ കിഷോർ കുമാറും, സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

ഡ്രൈവർ രാജനെ മാഹി പോലീസ് സ്റ്റേഷനിൽ,വച്ച് സി.ഐ. ബി.എം. മനോജ് കുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *